ഒമാൻ: പ്രവേശന നിബന്ധനകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് CAA

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് കഴിഞ്ഞ വർഷം ഡിസംബർ അവസാനം ഏർപ്പെടുത്തിയിരുന്ന പ്രവേശന മാനദണ്ഡങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2022 ജനുവരി 31-ന് രാത്രിയാണ് ഒമാൻ CAA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് 2021 ഡിസംബർ 26-ലെ സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ബാധകമാക്കിയിട്ടുള്ള പ്രവേശന നിബന്ധനകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് CAA വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. നേരത്തെ ഈ നിബന്ധനകൾ 2022 ജനുവരി 31 വരെ തുടരുമെന്നാണ് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നത്.

ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കുന്നത് തുടരുന്നതാണ്:

  • വിദേശത്ത് നിന്നെത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ രണ്ട് ഡോസ് നിർബന്ധമാണ്.
  • രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.