ഒമാൻ: 1157 പേർക്ക് കൂടി COVID-19; 10 മരണം

Breaking

ഒമാനിൽ 1157 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 19-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 66661 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 933 പേർ ഒമാൻ പൗരന്മാരും, 224 പേർ വിദേശികളുമാണ്. 1232 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 44004 ആയി. ചികിത്സയിലിരുന്ന 10 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 318 ആയിട്ടുണ്ട്.