ഒമാൻ: 1006 പേർക്ക് കൂടി COVID-19; 3 മരണം

Breaking

ഒമാനിൽ 1006 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 13-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 22077 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 571 പേർ വിദേശികളും, 435 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 41 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 7530 ആയി. ചികിത്സയിലിരുന്ന 3 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 99 ആയിട്ടുണ്ട്.