ഒമാൻ: മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു

GCC News

COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2022 ജൂൺ 26-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആഗോളതലത്തിൽ COVID-19 രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതുവരെ മൂന്നാം ഡോസ് കുത്തിവെപ്പെടുക്കാത്തവർ, മൂന്നാം ഡോസ് കുത്തിവെപ്പെടുത്ത ശേഷം 9 മാസം പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങളോടാണ് വാക്സിനെടുക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവർക്ക് അടുത്തുള്ള ആരോഗ്യ പരിചരണ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് സൗജന്യമായി ലഭിക്കുന്നതാണ്. COVID-19 വാക്സിൻ നൽകുന്നതിന് അംഗീകാരമുള്ള സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും ഇവ ലഭ്യമാണ്.