ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 ഫെബ്രുവരി 21 മുതലാണ് ഈ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

https://twitter.com/meraoman/status/1627723898577121280

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരന്മാർക്കും, പ്രവാസികൾക്കും ഈ രജിസ്ട്രേഷനിൽ പങ്കെടുക്കാമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചിട്ടുണ്ട്.

ഈ രജിസ്‌ട്രേഷൻ 2023 മാർച്ച് 4 വരെ നീണ്ട് നിൽക്കും. സിവിൽ നമ്പർ, പേർസണൽ ഐഡി കാർഡ് അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ (ഐഡി കാർഡ്, സിം കാർഡ് എന്നിവ ഇലക്ട്രോണിക് ഓതെന്റിക്കേഷൻ സംവിധാനത്തിൽ ഉൾപ്പെട്ടിരിക്കണം) എന്നിവ നൽകികൊണ്ട് ഈ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

https://hajj.om/ എന്ന വിലാസത്തിൽ നിന്ന് ഈ ഇ-രജിസ്‌ട്രേഷൻ ലഭ്യമാണ്.