ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

ന്യൂ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധങ്ങൾ, ഇവ കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ചയിൽ വിശകലനം ചെയ്‌തു.

Source: Oman News Agency.

വിവിധ മേഖലകളിൽ ഇന്ത്യയും, ഒമാനും ചേർന്ന് പ്രവർത്തിക്കുന്നതിന്റെ സാധ്യതകളും ഇരുവരും ചർച്ച ചെയ്‌തു.

Source: Oman News Agency.

ഈ ചർച്ചയ്ക്ക് മുന്നോടിയായി ഒമാൻ ഭരണാധികാരിയ്ക്ക് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു രാഷ്‌ട്രപതി ഭവനിൽ വെച്ച് ഔദ്യോഗിക സ്വീകരണം നൽകിയിരുന്നു.