ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, സ്വകാര്യ മേഖലയിലെ 11 തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ മിനിസ്ട്രി ഓഫ് മാൻപവർ തീരുമാനിച്ചു. ഇതോടെ ഈ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് ഇനി മുതൽ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ടായിരിക്കില്ല.
നിലവിൽ ഈ തൊഴിലുകളിലുള്ള വിദേശികളുടെ തൊഴിൽ പെർമിറ്റ്, അവയുടെ കാലാവധി അവസാനിക്കുന്നതോടെ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതോടെ നടപ്പിലാക്കിത്തുടങ്ങുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം 182/2020, അനുസരിച്ച് താഴെ പറയുന്ന തസ്തികകളാണ് സ്വകാര്യമേഖലയിൽ, ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ളത്:
Sl No. | Profession |
---|---|
1 | Internal housing supervisor |
2 | Social service specialist |
3 | Social care specialist |
4 | Psychologist |
5 | Social specialist |
6 | General social worker |
7 | Student activities specialist |
8 | Social research technician |
9 | Social service technician |
10 | Assistant social service technician |
11 | Social guide |
സ്വദേശിവത്കരണം ത്വരിതഗതിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒമാനിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ വിതരണ രംഗത്തും, കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വിപണികളിലേക്കെത്തിക്കുന്ന ജോലികളിലും വിദേശികളെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. മത്സ്യബന്ധന മേഖലയിലും, ഖനന മേഖലയിലും സ്വദേശിവത്കരണം ഊർജ്ജിതപ്പെടുത്താനും മിനിസ്ട്രി ഓഫ് മാൻപവർ കഴിഞ്ഞ മാസം തീരുമാനിക്കുകയുണ്ടായി.