പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

Kerala News

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, ആത്മീയാചാര്യനുമായ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ഏറെനാൾ ചികിത്സയിലായിരുന്ന അദ്ദേഹം. 2022 മാർച്ച് 6-ന് ഉച്ചയ്ക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യക്തി താല്പര്യങ്ങൾക്കും, കക്ഷി താല്പര്യങ്ങൾക്കും വഴങ്ങാതെ സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിന്ന ഒരു വെളിച്ചമായിരുന്നു അദ്ദേഹം. ഏതു പാതിരാത്രിയിലും പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിന്റെ വാതിൽ അദ്ദേഹത്തെ കാണുന്നതിനായി എത്തുന്നവർക്കായി തുറന്നു കിടന്നിരുന്നു. പൂമുഖത്തു പ്രശ്നങ്ങളും, പരിവട്ടവുമായി തങ്ങളെ കാണാൻ വരുന്നവർക്ക് ആശ്വാസത്തിന്റെ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിൽ കർമ്മ നിരതനായിരുന്നു അദ്ദേഹം.

മറ്റൊരു നല്ല അധ്യായവും മായ്ഞ്ഞുപോയിരിക്കുന്നു… മനുഷ്യത്വത്തിന്റെ നിലാവെളിച്ചത്തിന് പ്രണാമം…