ബഹ്‌റൈൻ: ബുദൈയ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

ബുദൈയ ഹൈവേയിൽ 2024 ഫെബ്രുവരി 23 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അവന്യൂ 2-നും കിംഗ് ഫൈസൽ ഹൈവേയ്ക്കും ഇടയിൽ സനാബിസ് ഏരിയയിലാണ് ഈ നിയന്ത്രണം. ഇതിന്റെ ഭാഗമായി കിഴക്കൻ ദിശയിൽ ഒന്ന്, അല്ലെങ്കിൽ രണ്ട് വരികൾ വീതം പടിപടിയായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

2024 ഫെബ്രുവരി 23, വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ഈ നിയന്ത്രണം. ഈ മേഖലയിലെ റോഡിൻറെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണിത്.