യു എ ഇ: പൊതു വിദ്യാലയങ്ങളിൽ ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം തുടരും

UAE

നിലവിലെ അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ 2024 ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം തുടരുമെന്ന് എമിറേറ്റ്സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

2024 ഫെബ്രുവരി 12-ന് രാത്രിയാണ് യു എ ഇ മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം.