ഖത്തറിൽ 216 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 11, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ COVID-19 ബാധിച്ചവരുടെ എണ്ണം 2728 ആയി. 20 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. രാജ്യത്താകെ ഇതുവരെ 247 പേർക്കാണ് കൊറോണാ വൈറസ് ബാധയിൽ നിന്ന് രോഗമുക്തി ലഭിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്ക് മാറ്റിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
