ഒമാൻ: 810 പേർക്ക് കൂടി COVID-19; 2 മരണം

Breaking

ഒമാനിൽ 810 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 17-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 26079 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 342 പേർ വിദേശികളും, 468 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 708 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 11797 ആയി. ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 116 ആയിട്ടുണ്ട്.