2022 ജനുവരി 21 മുതൽ സബാഹ് അൽ അഹ്മദ് കോറിഡോർ സർവീസ് റോഡിൽ ഒരു മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഈ റോഡിൽ വടക്ക് ദിശയിലേക്കുള്ള ഗതാഗതമാണ് ജനുവരി 21 മുതൽ ഫെബ്രുവരി 21 വരെ താത്‌കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
ഈ റോഡിൽ ലെബ്‌ദെയ് മേഖലയിലെ അൽ ലുഖ്‌ത ഇന്റർചേഞ്ചിന് മുൻപായാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ കാലയളവിൽ സബാഹ് അൽ അഹ്മദ് കോറിഡോർ സർവീസ് റോഡിലൂടെ വടക്ക് ദിശയിലേക്ക് സഞ്ചരിക്കുന്നവർക്ക് അൽ ഹെൻഐസിബ സ്ട്രീറ്റിലൂടെ അൽ മദീന സ്ട്രീറ്റിലേക്ക് കടക്കുന്ന രീതിയിൽ യാത്ര ചെയ്യാമെന്നും പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.