ഖാലിദ് ബിൻ അഹ്‌മദ് ഇന്റർചേഞ്ച് റൌണ്ട്എബൗട്ടിൽ (ഇൻഡസ്ട്രിയൽ റൌണ്ട്എബൗട്ട്) 2022 സെപ്റ്റംബർ 15 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 സെപ്റ്റംബർ 11-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി, ഖാലിദ് ബിൻ അഹ്‌മദ് ഇന്റർചേഞ്ച് റൌണ്ട്എബൗട്ടിലെത്തുന്ന വാഹനങ്ങളെ 2 വരികളിലൂടെ അൽ ഫറൂസിയ, ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ മേഖലയിലേക്ക് വലത്തോട്ട് തിരിച്ച് വിടുന്നതാണ്.
2022 സെപ്റ്റംബർ 15 മുതൽ 2022 ഒക്ടോബർ അവസാനം വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജനറൽ ട്രാഫിക് അതോറിറ്റിയുമായി ചേർന്നാണ് പബ്ലിക് വർക്സ് അതോറിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.