ഖത്തർ: വാദി അൽ ബനാത് ജംഗ്ഷന്റെ നിർമ്മാണം പൂർത്തിയായി

Qatar

വാദി അൽ ബനാത് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഏപ്രിൽ 11-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഗ്രേറ്റർ ദോഹ പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. അൽ ഖോർ റോഡ്, അൽ ഷമാൽ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതിൽ വാദി അൽ ബനാത് ജംഗ്ഷൻ പ്രധാന പങ്ക് വഹിക്കുന്നതായി പബ്ലിക് വർക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.

അൽ എബ്ബ്, ലെയബൈബ്, അൽ ഖീസ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു. ഇതോടൊപ്പം ഈ മൂന്ന് മേഖലകളെയും ജയ്‌റാൻ നെജയ്‌മ മേഖലയുമായി ബന്ധപ്പെടുത്തുന്നതിനും വാദി അൽ ബനാത് ജംഗ്ഷൻ സഹായകമാണ്.