സ്കൂൾ ബസ് ഉപയോഗിക്കുന്ന അവസരങ്ങളിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2026 ഓഗസ്റ്റ് 30-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
For the safety of our students, we remind everyone of the importance of following safety guidelines when travelling to and from school. Ensuring the safety of our students is a shared responsibility.#MOIQatar#BackToSchool#TrafficQatar pic.twitter.com/rQzx0MPqxS
— Ministry of Interior – Qatar (@MOI_QatarEn) August 30, 2026
സ്കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട പ്രധാന സുരക്ഷാ നടപടികളെക്കുറിച്ച് മന്ത്രാലയം വിദ്യാർത്ഥികളെയും കുടുംബങ്ങളെയും ഈ അറിയിപ്പിലൂടെ ഓർമ്മിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
സ്‌കൂൾ ബസ് ഉപയോഗിക്കുന്ന അവസരങ്ങളിൽ താഴെ പറയുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്:
- സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ യാത്രയിലുടനീളം അവരുടെ നിയുക്ത സീറ്റുകളിൽ ഇരിക്കേണ്ടതാണ്.
- വിദ്യാർത്ഥികൾ യാത്രയിലുടനീളം സീറ്റ് ബെൽറ്റ് ധരിക്കേണ്ടതാണ്.
- സ്‌കൂൾ ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന അവസരത്തിൽ വാഹനം പൂർണ്ണമായും നിർത്തുന്നത് വരെ കാത്തിരിക്കേണ്ടതാണ്.
- റോഡ് മുറിച്ചുകടക്കുന്ന അവസരത്തിൽ റോഡിലൂടെ നീങ്ങുന്ന മറ്റു വാഹനങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടതാണ്.
- സ്കൂൾ ബസിനായി കാത്ത് നിൽക്കുന്ന അവസരത്തിൽ റോഡരികിൽ നിന്ന് മാറി സുരക്ഷിതരായി നിൽക്കേണ്ടതാണ്.

