ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര അലേർട്ട് ടോണുകൾ മൊബൈൽ റിംഗ്‌ടോണുകളായി ഉപയോഗിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ഏപ്രിൽ 2-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
Notice regarding the prohibition of playing any video clips or audio recordings that contain sounds of the National Warning System alerts, or setting them as mobile phone ringtones, and playing them in gatherings, public places, or elsewhere, as this may cause panic among the… pic.twitter.com/DMdlmXvSqQ
— Ministry of Interior – Qatar (@MOI_QatarEn) April 2, 2026
നാഷണൽ എമർജൻസി അലേർട്ട് ടോണുകൾ പൊതുസ്ഥലങ്ങളിലോ സ്വകാര്യസ്ഥലങ്ങളിലോ പ്ലേ ചെയ്യുന്നതോ പങ്കിടുന്നതോ നിയമവിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാഷണൽ എമർജൻസി അലേർട്ട് സിസ്റ്റത്തെ അനുകരിക്കുന്ന ഓഡിയോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പുകൾ പൊതു ഇടങ്ങളിലും മറ്റും പ്ലേ ചെയ്യരുതെന്നും, പങ്ക് വെക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം പെരുമാറ്റങ്ങൾ സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും പൊതു ക്രമസമാധാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര അലേർട്ട് ടോണുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

