ഖത്തർ: ജനുവരി 12 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം

GCC News

ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്ന് ഫഹദ് ബിൻ ജാസിം അൽ താനി സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്ക് 2026 ജനുവരി 12 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഖത്തർ പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ നിന്ന് ഫഹദ് ബിൻ ജാസിം അൽ താനി സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കുള്ള സർവീസ് റോഡ് 2026 ജനുവരി 12 മുതൽ താത്‌കാലികമായി അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവിടെയുള്ള ഫ്രീ റൈറ്റും താത്കാലികമായി അടച്ചിടുന്നതാണ്.

Source: Qatar Public Works Authority.

2026 ജനുവരി 12 മുതൽ ജനുവരി 20 വരെ ദിനവും അർദ്ധരാത്രി മുതൽ രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം.