ഖത്തർ: വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകി

GCC News

രാജ്യത്തെ വിദ്യാലയങ്ങളിൽ, നിലവിലെ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി, പാഠ്യേതര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനത്തിന്റെ ഭാഗമായി, വിദ്യാലയങ്ങളിൽ വിവിധ തലങ്ങളിലെ പഠന യാത്രകൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ ഉൾപ്പടെ പാഠ്യേതര പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ താത്കാലികമായി നിർത്തലാക്കിയിരിക്കുകയായിരുന്നു. പഠന യാത്രകൾക്ക് പുറമെ, മറ്റു പരിപാടികൾ, ബോധവത്കരണ പരിപാടികൾ എന്നിവ ഉൾപ്പടെയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മന്ത്രാലയം ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.