അബുദാബി: അൽ ഹിസ്ൻ സ്ട്രീറ്റിൽ ഒക്ടോബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

GCC News

അൽ ഹിസ്ൻ സ്ട്രീറ്റിൽ 2023 ഒക്ടോബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. 2023 ഒക്ടോബർ 27-നാണ് ITC ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അൽ ഹിസ്ൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും ഇടത് വശത്തുള്ളത്‌ രണ്ട് വരികളിൽ ട്രാഫിക് അനുവദിക്കുന്നതല്ല. ഈ നിയന്ത്രണം 2023 ഒക്ടോബർ 27-ന് രാത്രി 10 മണിമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

അൽ ഹിസ്ൻ സ്ട്രീറ്റിലെ നിയന്ത്രണം 2023 ഒക്ടോബർ 30, തിങ്കളാഴ്ച രാവിലെ 5 മണിവരെ തുടരും. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, അമിതവേഗത ഒഴിവാക്കണമെന്നും ITC ആഹ്വനം ചെയ്തിട്ടുണ്ട്.