സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2025 ജൂൺ 15-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تنوه شرطة عمان السلطانية إلى أن الإعلان المتداول في المنشورات المرفقة غير صحيح.
— شرطة عُمان السلطانية (@RoyalOmanPolice) June 15, 2025
وتؤكد بأن مثل هذه الرسائل يتم تداولها بهدف الاحتيال الإلكتروني، وعلى الجميع عدم التفاعل مع أي روابط أو مواقع غير رسمية، والتحقق من صحة المعلومات من خلال القنوات الرسمية للشرطة والإبلاغ عن أي رسائل أو… pic.twitter.com/Y9IwFwpr4c
എസ് എം എസ് സന്ദേശങ്ങളിലൂടെയും മറ്റും ലഭിക്കുന്ന അനൗദ്യോഗിക ലിങ്കുകൾ, വെബ്സൈറ്റുകൾ എന്നിവ തുറക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ തുക അടച്ച് തീർക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒമാൻ പോലീസിൽ നിന്നുള്ളതെന്ന രൂപത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന എസ് എം എസ് സന്ദേശം വ്യാജമാണെന്നും, അവയ്ക്ക് ഇരയാകരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം വ്യാജ സന്ദേശങ്ങൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ മുതലായവ ചോർത്തുന്നതിനും, പണം അപഹരിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നിർമ്മിക്കുന്നതായതിനാൽ പൊതുജനങ്ങൾ അവയ്‌ക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾ, സംശയകരമായ സന്ദേശങ്ങൾ എന്നിവ ലഭിക്കുന്നവർ അവ പോലീസിൽ അറിയിക്കേണ്ടതാണ്.