ഒമാൻ:ആദം – തുമ്രിത്ത് റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ROP ജാഗ്രതാ നിർദ്ദേശം നൽകി

GCC News

ആദം – തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2023 ജനുവരി 12-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ആദം – തുമ്രിത്ത് ഹൈവേയിൽ ഘബാർ പാലത്തിന് സമീപം മണൽക്കൂനകൾ ഉടലെടുത്തിട്ടുണ്ടെന്നും, ശ്രദ്ധ ചെലുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ഏതാനം ദിവസങ്ങളിലും ഈ മേഖലയിൽ പൊടിക്കാറ്റ് തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Royal Oman Police.