ഒമാൻ:ആദം – തുമ്രിത്ത് റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ROP ജാഗ്രതാ നിർദ്ദേശം നൽകി

GCC News

ആദം – തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് 2023 ജനുവരി 19-ന് രാത്രി മുന്നറിയിപ്പ് നൽകി.

ശക്തമായ കാറ്റ് മൂലം ഈ റോഡിലെ വിവിധ ഇടങ്ങളിൽ മണൽക്കൂനകൾ ഉണ്ടായിട്ടുണ്ടെന്നും, അധികൃതർ ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും പോലീസ് അറിയിച്ചു.

Source: Royal Oman Police.

ഈ റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ആദം – തുമ്രിത്ത് ഹൈവേയിലെ ഖരത് അൽ മിലഹ് മുതൽ അൽ ഖംഖം മേഖലയിലേക്കുള്ള ഭാഗങ്ങളിലെ പാലങ്ങളിൽ മണൽകൂനകൾ രൂപപ്പെട്ടതായും അധികൃതർ അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും 2023 ജനുവരി 19-ന് വൈകീട്ട് പോലീസ് അറിയിച്ചിരുന്നു.

Cover Image: Royal Oman Police.