അൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
RTA has awarded the contract for the Al Fay Street Development Project. The project extends from its intersection with Sheikh Mohammed bin Zayed Road, passes through Sheikh Zayed bin Hamdan Al Nahyan Street, and continues to Emirates Road, with a total contract value of AED 1.5… pic.twitter.com/aDN9LFZoKx
— Dubai Media Office (@DXBMediaOffice) January 19, 2025
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഫായ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷൻ മുതൽ ആരംഭിച്ച് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലൂടെ എമിറേറ്റ്സ് റോഡിലേക്ക് കടന്ന് പോകുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1.5 ബില്യൺ ദിർഹം മൂല്യമുള്ളതാണ് ഈ കരാർ.
ഇതിന്റെ ഭാഗമായി അഞ്ച് പ്രധാന ഇന്റർസെക്ഷനുകൾ വികസിപ്പിക്കുന്നതാണ്. ഇതോടൊപ്പം ആകെ 13,500 മീറ്റർ നീളമുള്ള പാലങ്ങൾ, 12,900 മീറ്റർ നീളത്തിലുള്ള റോഡുകൾ എന്നിവയും നിർമ്മിക്കുന്നതാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഫായ് സ്ട്രീറ്റിന്റെ ശേഷി മണിക്കൂറിൽ 64,400 വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന രീതിയിൽ വർദ്ധിക്കുന്നതാണ്.
Cover Image: Dubai Media Office.