ദുബായ്: ഹത്ത സൂഖ് റൌണ്ട്എബൗട്ടിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കിയതായി RTA

featured GCC News

ഹത്ത സൂഖ് റൌണ്ട്എബൗട്ടിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മാർച്ച് 26-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലെ വിവിധ മേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഭാഗമായാണ് ഈ റോഡ് നവീകരിച്ചത്. ഇതിന്റെ ഭാഗമായി നവീകരിച്ച ഒരു കിലോമീറ്റർ നീളത്തിലുള്ള റോഡ് ഈ മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതും, യാത്രാ സമയം കുറയ്ക്കുന്നതുമാണ്.

Source: Dubai RTA.

ദുബായ് – ഹത്ത പ്രധാന റോഡിന് സമാന്തരമായാണ് ഈ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഹത്ത സൂഖ് റൌണ്ട്എബൗട്ടിനെ പ്രധാന റോഡുമായി ഇത് ബന്ധിപ്പിക്കുന്നു.