ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണം പൂർത്തിയാക്കി

UAE

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള മജാൻ, അൽ ബരാരി മേഖലകളിൽ നിന്നുള്ള എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങളാണ് RTA പൂർത്തിയാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മജാൻ, അൽ ബരാരി മേഖലകളിലേക്കുള്ള കവാടങ്ങളിൽ ഒരു സിഗ്നൽ ജംഗ്‌ഷൻ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരു റിവേസിബിൾ ലെയിൻ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്.

മേഖലയിലെ ട്രാഫിക് സുഗമമാക്കുന്നതിനും, തിരക്ക് കുറയ്ക്കുന്നതിനും, ഈ നടപടികൾ സഹായകമാകുന്നതാണ്.