ഒമാൻ: മസ്കറ്റ് എക്സ്പ്രസ്സ് വേയിലെ അറ്റകുറ്റപ്പണികൾ; ജാഗ്രത പുലർത്താൻ ഡ്രൈവർമാർക്ക് നിർദ്ദേശം

Oman

മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. 2024 മെയ് 18-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു നിർദ്ദേശം നൽകിയത്.

ഈ മേഖലകളിൽ ട്രാഫിക് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ഡ്രൈവർമാരോട് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

Source: Muscat Municipality.

മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഖുറം മേഖലയിൽ അൽ ഇലാം സിറ്റി ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 1 വരെയാണ് നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2024 മെയ് 14-ന് 12am മുതൽ 2024 ജൂൺ 13, വ്യാഴാഴ്ച വരെയാണ് ഈ നിയന്ത്രണം.

അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകൾക്ക് സമീപം വാഹനത്തിന്റെ വേഗത കുറയ്ക്കാനും, അടയാളബോർഡുകൾ കൃത്യമായി പിന്തുടരാനും മുനിസിപ്പാലിറ്റി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.