സൗദി: ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 19 മുതൽ

featured Saudi Arabia

ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് രാജ്യത്ത് ജൂലൈ 19 മുതൽ നാല് ദിവസം അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് ഈ അവധി ബാധകമാണ്.

2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 22, വ്യാഴാഴ്ച്ച വരെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്നും, ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്നും സൗദി അറേബ്യയിലെ സുപ്രീം കോർട്ട് നേരത്തെ അറിയിച്ചിരുന്നു.