സൗദി: വിദേശത്ത് നിന്നെത്തുന്നവരെ പങ്കെടുപ്പിച്ചുള്ള ഉംറ സീസൺ അവസാനിക്കുന്ന തീയതി സംബന്ധിച്ച് മന്ത്രാലയം അറിയിപ്പ് നൽകി

Saudi Arabia

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ചുള്ള ഉംറ സീസൺ അവസാനിക്കുന്ന തീയതി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് ഉംറ വിസകളിലെത്തുന്നവർക്ക് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്ന ഉംറ സീസൺ ശവ്വാൽ 30-ന് അവസാനിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച രജിസ്‌ട്രേഷൻ വിവരങ്ങൾ, നടപടിക്രമങ്ങൾ എന്നിവ വരും ദിനങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.