സൗദി അറേബ്യ: മുഹറം ഒന്ന് ജൂലൈ 19, ബുധനാഴ്ച

GCC News

ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2023 ജൂലൈ 19, ബുധനാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ജൂലൈ 18-ന് വൈകീട്ടാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ജൂലൈ 18, ചൊവ്വാഴ്ച ദുൽ ഹജ്ജിലെ അവസാന ദിനമായിരിക്കുമെന്നും, 2023 ജൂലൈ 19 മുഹറത്തിലെ ആദ്യ ദിനമായി കണക്കാക്കുമെന്നും സൗദി സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്.