ഏഷ്യൻ കപ്പ്: സൗദി അറേബ്യ – ഒമാൻ (2 – 1)

featured Qatar

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.

അബ്ദുൽ റഹ്മാൻ ഘരിബ് (78′), അലി അൽ ബുലൈഹി (90+6′) എന്നിവർ സൗദി അറേബ്യയ്ക്ക് വേണ്ടി ഗോളുകൾ നേടി. സലാഹ് അൽ യാഹേയ്‌ (14′ P) ഒമാന് വേണ്ടി സ്‌കോർ ചെയ്‌തു.

ഇതോടെ ഗ്രൂപ്പ് എഫിൽ സൗദി അറേബ്യ മൂന്ന് പോയിന്റ് നേടി.

എഫ്ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തായ്‌ലൻഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കിർഗിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.