സൗദി അറേബ്യ: വിസ അപേക്ഷകൾക്കായി പുതിയ ഏകീകൃത സംവിധാനം ആരംഭിച്ചു

featured Saudi Arabia

വിസ അപേക്ഷകൾക്കായുള്ള ഒരു പുതിയ ഏകീകൃത ദേശീയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 19-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഡിസംബർ 19-ന് റിയാദിൽ വെച്ച് നടന്ന ഡിജിറ്റൽ ഗവണ്മെന്റ് ഫോറത്തിലാണ് ‘KSA Visa’ എന്ന പേരിലുള്ള ഈ സംവിധാനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. രാജ്യത്തെ മുപ്പതിലധികം മന്ത്രാലയങ്ങളെയും, സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഈ ഏകീകൃത വിസ സംവിധാനം നടപ്പിലാക്കുന്നത്.

ഹജ്ജ്, ഉംറ, ടൂറിസം, ബിസിനസ്, തൊഴിൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സൗദി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും, ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. https://ksavisa.sa/ എന്ന വിലാസത്തിൽ ഈ ഏകീകൃത വിസ അപേക്ഷാ സംവിധാനം ലഭ്യമാണ്.

ഈ സംവിധാനത്തിലൂടെ ലഭ്യമായിട്ടുള്ള വിസകൾ കണ്ടെത്തുന്നതിനും, ഇവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയവയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിനും സാധിക്കുന്നതാണ്.