റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തവയെ സ്വയമേവ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം 2023 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിരത്തുകളിൽ കാലാവധി അവസാനിച്ചതും, സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനങ്ങളെ സ്വയമേവ കണ്ടെത്തുന്നതിനും, ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനാണ് ഈ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്. ഒരു വാഹനത്തെ, ഓരോ പതിനഞ്ച് ദിവസത്തിലും ഒരു തവണ വീതം നിരീക്ഷിച്ച് ഇൻഷുറൻസ് സാധുത പരിശോധിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
സാധുതയുള്ള വാഹന ഇൻഷുറൻസ് കൂടാതെ സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നത് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കാവുന്ന നിയമലംഘനമാണ്.
Cover Image: Saudi Press Agency.