സൗദി: മെയ് 21 മുതൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

Saudi Arabia

2022 മെയ് 21, ശനിയാഴ്ച മുതൽ രാജ്യത്ത് കൂടുതൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 മെയ് 21 മുതൽ സൗദി അറേബ്യയിൽ കാറ്റ് വീണ്ടും ശക്തമാകുമെന്നും, മണൽക്കാറ്റിന് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യവ്യാപകമായി ഈ സാഹചര്യം അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരോട് മാസ്കുകൾ ഉപയോഗിക്കാനും പൊടിക്കാറ്റിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സൗദിയിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് ശക്തമായ മണൽക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇറാഖ് മേഖലയിൽ നിന്ന് രൂപപ്പെട്ട ഈ മണൽക്കാറ്റ് റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിൽ സാമാന്യം ശക്തമായി അനുഭവപ്പെട്ടിരുന്നു.

Cover Image: Dust storm file photo from Saudi Press Agency.