സൗദി: ആകെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 900

GCC News

കൊറോണാ വൈറസ് ബാധ മൂലം രണ്ടാമത്തെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ട സൗദി അറേബ്യയിൽ ആകെ കൊറോണാ ബാധിതരുടെ എണ്ണം 900 ആയി. ബുധനാഴ്ച്ച പുതുതായി 133 പേർക്ക് സൗദിയിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. മക്കയിൽ നിന്നാണ് രാജ്യത്തെ രണ്ടാമത്തെ COVID-19 മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗവ്യാപനം തടയുന്നതിനായി സൗദിയിൽ പ്രഖ്യാപിച്ച കർഫ്യു തുടരുകയാണ്. ദിവസവും വൈകീട്ട് 7 മുതൽ രാവിലെ 6 വരെ പ്രഖ്യാപിച്ച കർഫ്യു, കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ വൈകീട്ട് 3 മണി മുതൽ 6 വരെയാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളിലേക്കും നിലവിൽ ആർക്കും പ്രവേശനം അനുവദിക്കുന്നില്ല. 13 മേഖലകളിലെ നിവാസികൾക്ക് മറ്റു മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.