റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു. 2024 മാർച്ച് 13-നാണ് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷണം വിവേകത്തോടെ ഉപയോഗിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തു. മാംസം ഉൾപ്പടെ വലിയ തോതിൽ ഭക്ഷണം പാഴാകുന്നതിന്റെ അളവ് കുറയ്ക്കുന്നതിന് ആവശ്യമായ സഹകരണം പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റമദാനിൽ രാജ്യത്തെ ചപ്പുചവറുകൾ ഉപേക്ഷിക്കുന്ന ഇടങ്ങളിൽ വലിയ തോതിൽ മാംസം ഉപേക്ഷിക്കപ്പെടുന്നത് പതിവാണെന്നും, കാർഷിക മേഖലയിൽ ഈ മാലിന്യം വലിയ രീതിയിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
Cover Image: @MEWA_KSA.