റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സൗദി ഹജ്ജ്, ഉംറ മന്ത്രലയമാണ് ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
During the #Last_Ten_Nights, blessings multiply and the crowds at the #Haram grow—making it even more important to follow the rules and guidelines that help ease congestion.#Makkah_And_Madinah_Eagerly_Await_You#Ease_And_Tranquility pic.twitter.com/psIFZwgKDd
— Ministry of Hajj and Umrah (@MoHU_En) March 20, 2025
സുഗമമായ തീർത്ഥാടന അനുഭവം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണിത്. ഈ അറിയിപ്പ് പ്രകാരം റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഉംറ തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:
- ഉംറ തീർത്ഥാടകർക്ക് മുൻകൂട്ടി നേടിയിട്ടുള്ള ഉംറ പെർമിറ്റുകൾ നിർബന്ധമാണ്. തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർ മുൻകൂട്ടി ലഭിക്കുന്ന ബുക്കിംഗ് സമയക്രമം നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
- റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ തീർത്ഥാടകർ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
- റോഡിലെ തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർ കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.
- ഇടനാഴികൾ, കോണിപ്പടികൾ മുതലായ ഇടങ്ങളിൽ തിക്കും തിരക്കും ഉണ്ടാകുന്നത് ഒഴിവാക്കാൻ തീർത്ഥാടകർ ശ്രദ്ധ ചെലുത്തേണ്ടതാണ്.