ഷാർജ: റമദാനിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

UAE

2022-ലെ റമദാൻ മാസത്തിലെ എമിറേറ്റിലെ സർക്കാർ ഓഫീസുകളുടെയും, വകുപ്പുകളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഷാർജ ഹ്യൂമൻ റിസോഴ്സ്സ് ഡിപ്പാർട്മെന്റ് (SHRD) അറിയിപ്പ് പുറത്തിറക്കി. 2022 മാർച്ച് 8-നാണ് SHRD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം റമദാനിൽ ഷാർജയിലെ സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കുന്നതാണ്. ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരുടെ സമയക്രമം റമദാനിൽ കുറയ്ക്കാൻ ഓഫീസ് അധികൃതരെ SHRD ചുമതലപ്പെടുത്തിയിട്ടുണ്ട്.

2022-ലെ റമദാനിലെ രാജ്യത്തെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ സർക്കാർ 2022 മാർച്ച് 3-ന് അറിയിപ്പ് പുറത്തിറക്കിയിരുന്നു.