നബിദിനം: ഷാർജയിൽ സെപ്റ്റംബർ 28-ന് വാഹനപാർക്കിംഗ് സൗജന്യം

UAE

നബിദിനവുമായി ബന്ധപ്പെട്ട്, 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച ഷാർജയിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. 2023 സെപ്റ്റംബർ 27-ന് വൈകീട്ടാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഷാർജ നഗരത്തിലെ മുഴുവൻ പാർക്കിംഗ് ഇടങ്ങളിലും (വാരാന്ത്യങ്ങൾ, അവധിദിനങ്ങൾ തുടങ്ങിയ ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാക്കിയിട്ടുള്ള, നീല നിറത്തിലുള്ള സൈൻ ബോർഡുകളുള്ള, പാർക്കിംഗ് ഇടങ്ങൾ ഒഴികെ) സെപ്റ്റംബർ 28-ന് പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്ന് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. പാർക്കിംഗ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.