ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

UAE

എമിറേറ്റിലെ ഡ്രൈവർമാരിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനായി ഒരു പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. 2022 ഫെബ്രുവരി 27-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള “നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബന്ധത” എന്ന ഈ പ്രചാരണ പരിപാടി ഷാർജ പൊലീസിന് കീഴിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പാണ് നടപ്പിലാക്കുന്നത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡുകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രചാരണ പരിപാടിയിലൂടെ ഡ്രൈവർമാരിലേക്ക് എത്തിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് ഈ പരിപാടിയിലൂടെ ചൂണ്ടികാട്ടുന്നതായി ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഒമർ ബുഖനിം അറിയിച്ചു.

WAM