ഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റിൽ 2023 ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു. 2023 ജൂലൈ 16-നാണ് SRTA ഇക്കാര്യം അറിയിച്ചത്.
ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ റോഡിൽ താഴെ പറയുന്ന രീതിയിലാണ് രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- ഒന്നാം ഘട്ടം: 2023 ജൂലൈ 17, തിങ്കളാഴ്ച മുതൽ ജൂലൈ 31 വരെ.
- രണ്ടാം ഘട്ടം: 2023 ഓഗസ്റ്റ് 1, ചൊവ്വാഴ്ച മുതൽ ഓഗസ്റ്റ് 14 വരെ.
ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് SRTA ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: WAM.