കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഷാർജ RTA-യുടെ കസ്റ്റമർ സർവീസ് സെന്ററുകളിൽ മാർച്ച് 18 മുതൽ താത്കാലികമായി ഉപഭോക്താക്കൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല. RTA-യുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് ഇങ്ങിനെ ഒരു തീരുമാനം.
ഉപഭോക്താക്കൾക്ക് സേവനങ്ങൾക്കായി 600525252 (24/7) എന്ന നമ്പറിലോ 65033333 ( ഓഫീസ് പ്രവർത്തന സമയത്ത് മാത്രം) എന്ന നമ്പറിലോ വിളിക്കാവുന്നതാണ്. അല്ലെങ്കിൽ ഷാർജ RTA-യുടെ സ്മാർട്ട് ആപ്പ് സംവിധാനം വഴിയോ srta.gov.ae എന്ന വെബ്സൈറ്റ് വഴിയോ സേവനങ്ങൾ തേടാവുന്നതാണ്.