യു എ ഇ: ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

featured GCC News

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു. 2023 മെയ് 3-ന് വൈകീട്ടാണ് സുൽത്താൻ അൽ നെയാദി ഈ ദൃശ്യം പങ്ക് വെച്ചത്.

https://twitter.com/Astro_Alneyadi/status/1653736514885394438

“ഇവിടെ വാനിലുള്ള നക്ഷത്രങ്ങൾക്ക് സമാനമായ ശോഭയോടെ ദുബായ് തിളങ്ങുന്നു”, ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം പങ്ക് വെച്ച് കൊണ്ട് സുൽത്താൻ അൽ നെയാദി ട്വിറ്ററിൽ കുറിച്ചു.

Source: @Astro_Alneyadi.

പ്രകാശപൂരിതമായി അത്യധികം തിളങ്ങി നിൽക്കുന്ന പാം ജുമേയ്‌റ, എമിറേറ്റിന്റെ തീരദേശപ്രദേശങ്ങളിലെ മറ്റു കെട്ടിടങ്ങൾ മുതലായവ ഈ ദൃശ്യത്തിൽ തെളിഞ്ഞ് കാണാവുന്നതാണ്.

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ, അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ എന്നിവ അദ്ദേഹം നേരത്തെ പങ്ക് വെച്ചിരുന്നു.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.

Cover Image: @Astro_Alneyadi.