ഒമാനിലെ വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ: വ്യക്തികൾക്കോ, വാഹനങ്ങൾക്കോ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ല

2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങളുടെ കീഴിൽ വ്യക്തികൾക്കോ, വാഹനങ്ങൾക്കോ യാത്രാ വിലക്കുകൾ ബാധകമാക്കിയിട്ടില്ലെന്ന് ഒമാൻ ന്യൂസ് ഏജൻസി പ്രത്യേക അറിയിപ്പിലൂടെ വ്യക്തത നൽകി.

Continue Reading

ഒമാൻ: വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ മാർച്ച് 4 മുതൽ; ടൂറിസ്റ്റ് സ്ഥാപനങ്ങളിലെ ഭക്ഷണശാലകൾക്കും നിയന്ത്രണം ബാധകം

ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം, മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: സ്വകാര്യ വാഹനങ്ങൾ പരിശോധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ROP

ഒന്നിലധികം യാത്രികരുള്ള സ്വകാര്യ വാഹനങ്ങൾ നിർത്തി പരിശോധിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാൻ: സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി സുപ്രീം കമ്മിറ്റി

രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്നതായും, സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമുൾപ്പടെയുള്ള വ്യാപന തീവ്രതയേറിയ COVID-19 വൈറസ് വകഭേദം ഒമാനിൽ സ്ഥിരീകരിച്ചതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഇന്ത്യൻ എംബസി അറിയിപ്പ്: പ്രവാസികൾക്ക് പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങുന്നതിനുള്ള ആനുകൂല്യം മാർച്ച് 31-ന് അവസാനിക്കും

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി, 2021 മാർച്ച് 31-ന് അവസാനിക്കുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലും വാണിജ്യമേഖലയിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യവ്യാപകമായി വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഒന്നാം ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിലെത്തുന്നവർക്കുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ: വ്യാജ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പ്

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി നിർബന്ധമാക്കിയിട്ടുള്ള മുൻ‌കൂർ ഹോട്ടൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകുന്നവർക്ക് ഒമാൻ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 3 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: അടുത്ത ആഴ്ച്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും വാക്സിനേഷൻ നടപടികളിൽ ഉൾപ്പെടുത്തും

അടുത്ത ആഴ്ച്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading