യു എ ഇ: തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്തെ തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും ഉൾപ്പടെയുള്ള പെരുമാറ്റങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: റെഡ് സിഗ്നൽ ലംഘിച്ച 2850 പേർക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ്

എമിറേറ്റിലെ റോഡുകളിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ച 2850 പേർക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഫെബ്രുവരി 15 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു

2022 ഫെബ്രുവരി 15 മുതൽ രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

അബുദാബി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിച്ചു.

Continue Reading

ദുബായ്: ഫെബ്രുവരി 15 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവ്; ചടങ്ങുകൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ പൂർണ്ണശേഷിയിൽ അനുവദിക്കും

എമിറേറ്റിലെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

യു എ ഇ: വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് NCEMA

COVID-19 പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരിപാടികളിലും, വാണിജ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശിക്ഷാ നടപടികൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി

ജുഡീഷ്യറിയെയോ അന്വേഷണ അതോറിറ്റിയെയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ മറച്ചുവെക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തത നൽകി.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി സസ്റ്റൈനബിലിറ്റി പവലിയനും, നെതർലാൻഡ്‌സ് പവലിയനും സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സുസ്ഥിരതാ പവലിയൻ, നെതർലാൻഡ്സ് പവലിയൻ എന്നിവ സന്ദർശിച്ചു.

Continue Reading

അബുദാബി: ഹംദാൻ സ്ട്രീറ്റിലെ കെട്ടിടത്തിലെ തീപ്പിടുത്തം; തീ അണച്ചതായി അധികൃതർ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

ഹംദാൻ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ ആളപായമോ, പരിക്കോ ഉണ്ടായിട്ടില്ലെന്ന് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി അറിയിച്ചു.

Continue Reading