എക്സ്പോ സിറ്റി: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന പരിപാടികളിൽ ആയിരങ്ങൾ പങ്കെടുത്തു

UAE

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി എക്സ്പോ സിറ്റിയിൽ 2022 നവംബർ 12, 13 തീയതികളിൽ നടന്ന വിവിധ പരിപാടികളിൽ ആറായിരത്തിലധികം കായികതാരങ്ങൾ പങ്കെടുത്തു. 2022 നവംബർ 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി എക്സ്പോ സിറ്റി ദുബായിൽ വിവിധ കായികമത്സരങ്ങൾ, ഫിറ്റ്നസ് പരിപാടികൾ മുതലായവ സംഘടിപ്പിച്ചിരുന്നു. യോഗ പരിശീലന പരിപാടികൾ, കുട്ടികളും, മുതിർന്നവരുമായി ആയിരത്തിലധികം പേർ പങ്കെടുത്ത ഫിറ്റ്നസ് ഫസ്റ്റ് ജമ്പ് ഇവന്റ് എന്നിവ ശ്രദ്ധേയമായി.