യു എ ഇ നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു

featured GCC News

യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു. 2023 നവംബർ 24-ന് വൈകീട്ടാണ് യു എ ഇ നാഷണൽ ഡേ ഓർഗനൈസിങ്ങ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

2023 ഡിസംബർ 5 മുതൽ 12 വരെ എക്സ്പോ സിറ്റി ദുബായിലെ ജൂബിലീ പാർക്കിൽ വെച്ചാണ് യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള ടിക്കറ്റുകളുടെ വില്പനയാണ് ആരംഭിച്ചിരിക്കുന്നത്.

https://uaenationalday.ae/ എന്ന വിലാസത്തിൽ നിന്ന് ഈ ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 2-ന് നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ എല്ലാ പ്രാദേശിക ടി വി ചാനലുകളിലും, ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

യു എ ഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലായിരിക്കും ഈ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിക്കുന്നത്.