ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള വിനോദ സഞ്ചാരികൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.

ഇത്തരം സഞ്ചാരികൾ തങ്ങളുടെ കൈവശം നെഗറ്റീവ് PCR സർട്ടിഫിക്കറ്റുകൾ കരുതണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനിൽ ശൈത്യകാല ടൂറിസം ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.