COVID-19: യു എ ഇയിൽ 3 മരണം; 490 പേർക്ക് കൂടി രോഗബാധ

GCC News

യു എ ഇയിൽ 490 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 21, ചൊവ്വാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തെ COVID-19 ബാധിതരുടെ എണ്ണം 7755 ആയി. 83 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. യു എ ഇയിൽ ഇതുവരെ 1443 പേർക്കാണ് രോഗം ഭേദമായിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 3 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിച്ച 3 പേരും ഏഷ്യൻ വംശജരാണ്. ഇതുവരെ യു എ ഇയിൽ 46 പേരാണ് COVID-19 നെ തുടർന്ന് മരിച്ചത്.