യു എ ഇ: സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

UAE

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂലൈ 30 മുതൽ ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) നേരത്തെ അറിയിച്ചിരുന്നു.